2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയും പ്രിയങ്കയും ചേർന്ന് പ്രഖ്യാപിച്ച പഞ്ച സൗജന്യ ഗ്യാരണ്ടികളാണ് കർണാടകത്തിൽ കോൺഗ്രസിനെ അധികാരത്തിലെത്താൻ സഹായിച്ചത്. ബിജെപിയുടെയും ജെഡിഎസ്സിന്റെയും അണികളിൽ പ്പോലും ആ പ്രഖ്യാപനം സ്വാധീനമുണ്ടാക്കിയിരുന്നു. ......
ഇറാനിലെ ആണവായുധ നിലവാരത്തിനടുത്ത് എത്തിച്ചിരിക്കുന്ന യുറേനിയം പിടിച്ചെടുക്കാൻ പ്രത്യേക സേനയെ നിയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലുംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനുള്ള സാധ്യത പരിഗണിക്കുന്നതായാണ് ഞായറാഴ്ച ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്തത്.
ആണവായുധ നിർമാണത്തിന് ഉപയോഗിക്കാവുന്ന നിലവാരത്തിലേക്ക് അടുത്തിരിക്കുന്ന ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി അമേരിക്കൻ പ്രത്യേക സേനയെ വിന്യസിക്കുന്ന പദ്ധതി അമേരിക്കൻ ഭരണകൂടം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ......
റബറിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനൊപ്പം വ്യവസായ ആവശ്യങ്ങൾക്കായി റബ്ബറിനെ പാകപ്പെടുത്തിയെടുക്കാൻ എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കുന്ന പുതിയ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിച്ച ഡോ.ജിജി ജോർജിനെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആദരിച്ചു. സഭയ്ക്ക് വേണ്ടി അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഭവനത്തിൽ എത്തി ആദരവ് അർപ്പിച്ചു. ......
തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി. നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പണം വാങ്ങിയാണെന്ന ഗുരുതര ആരോപണവുമായി സിറ്റിംഗ് എംഎൽഎ സിസി മുകുന്ദൻ രംഗത്തെത്തി. ......
മാവോയിസ്റ്റുകളെ തുടച്ചുമാറ്റാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നയവും നിർദേശങ്ങളും കർശനമായി പാലിച്ചുപോരുന്ന സംസ്ഥാനമാണ് കോൺഗ്രസ്സ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഭരിക്കുന്ന തെലങ്കാന. കമ്മ്യുണിസ്റ്റ് സായുധവിപ്ലവം ഇന്ത്യയിൽ ആദ്യം നടക്കുക ആന്ധ്രാപ്രദേശിലാണെന്ന് അറുപതുകളിൽ സംശയിക്കപ്പെട്ടിരുന്നല്ലോ. ......
കോഴിക്കോട് : സിയസ്കോ അഭയം പദ്ധതിയിൽ ഇരുപത്തി ഒന്നാമത്തെ വീടിന് തറക്കല്ലിട്ടു.
ഇടിയങ്ങര റോഡ് എളേൻ്റെ പള്ളിക്ക് സമീപം രണ്ടേ മുക്കാൽ സെൻ്റ് സ്ഥലത്ത്
പള്ളിക്കണ്ടി സ്വദേശിയായ കുടുംബത്തിനാണ് വീട് പണിയുന്നത്.
കാലിക്കറ്റ് നഴ്സിങ് ഹോം ചീഫ് മെഡിക്കൽ ഓഫീസർ ഡോ സി പി മുസ്തഫ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സഹജീവികളെ ചേർത്ത് പിടിക്കുന്ന സിയസ്കോയുടെ പ്രവർത്തനം സഹായ സന്നദ്ധരായവർക്ക് പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു.
സിയസ്കോ പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ, വൈസ് പ്രസിഡണ്ട് കെ. ......
കോഴിക്കോട് : മനസി ൻ്റെ കൂട്ടായ്മകൾ കൊണ്ട് വ്യത്യസ്തമാണ് കോഴിക്കോട് നഗരമെന്ന് മേയർ ഒ സദാശിവൻ . സിയസ്കൊ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ ബന്ധങ്ങൾ ചുരുങ്ങിയ ഈ കാലത്ത് അതിൻ്റെ വിടവ് നികത്തുന്നത് ഇഫ്താർ പോലുള്ള ആഘോഷങ്ങളിലൂടെയാണ്. ......
കോഴിക്കോട് : വനിതാ ദിനത്തോടനുബന്ധിച്ച് താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും
എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസും സംയുക്തമായി വനിതാ പോലീസുകാർക്കായി മെഡിറ്റേഷൻ ആൻ്റ് പ്രാണായാമ ക്ലാസ് സംഘടിപ്പിച്ചു.
പാവമണി റോഡ് പോലീസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീ സമത്വം ആവശ്യപ്പെടുന്നത് പുരുഷനോളം എത്തണം എന്നതല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എൻ ഐ ടി ഇന്ത്യൻ നോളജ് സിസ്റ്റംസ് ചെയർ പേഴ്സൺ പ്രൊഫ. ആശിഷ് അവസ്തി മുഖ്യാതിഥിയായി.
എൻ ഐ ടി കാലിക്കറ്റ്
മൈൻഡ് ഫുൾനെസ് റിസർച്ച് സ്കോളർ പ്രൊഫ. ......